ദ്വിദിന ഫോക്ലോർ ശിൽപ്പശാല
ഫോക്ലോറും ഫോക്ലോർ പഠനവും പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. ആധുനികതയുടെ കാലത്തും ഉത്തരാധുനികത യുടെ കാലത്തും ഫോക്ലോർ പഠനത്തിന് കൃത്യമായ ദൗത്യം ഉണ്ടായിരുന്നു. ആ ദൗത്യം അപ്രസക്തമായിരിക്കുന്നു. ഈ ഒരു ചുറ്റുപാടിൽ ഇനിയങ്ങോട്ട് ഫോക്ലോർ ഏറ്റെടുക്കേണ്ട ദൗത്യം എന്താണെന്ന് ആലോചിക്കേണ്ടുന്ന ഘട്ടം വന്നുപെട്ടിരിക്കുന്നു.
വിഷയത്തിന്റെ നിലനിൽപ്പ് അല്ല പ്രശ്നം. മറിച്ച്, ആഗോളീകരണവും അതിനനുസൃതമായ വികസന സങ്കൽപ്പവും ചേർന്ന്പ്ര കൃതിയുടെയും ആവാസ വ്യവസ്ഥയുടെയും സംസ്കാരവൈവിധ്യത്തിന്റെയും നിലനിൽപ്പ് തന്നെ ചോദ്യംചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഈയൊരു ചുറ്റുപാടിൽ ഫോക്ലോർ എന്ന ദത്തത്തിനും വിഷയത്തിനും പുതിയ ദൗത്യം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്.ഈ കാര്യത്തെക്കുറിച്ച് വിശദമായി ചിന്തിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും വേണ്ടി 2024 ജനുവരി 11,12 തീയതികളിൽ മലയാളവിഭാഗം ഐ.ക്യു.എ.സിയുടെ സഹകരണത്തോടെ ടി.ബി.നൈനാൻ ഹാളിൽ വച്ച് ദ്വിദിന ശില്‍പ്പശാല നടത്തി. പ്രിൻസിപ്പാൾ ഡോ.എം.ഐ.പുന്നൂസ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഫോക്ലോർ പണ്ഡിതൻ ഡോ. രാഘവൻ പയ്യനാട് വിഷയാവതരണവും ബി. ശിവകുമാൻ വിഷയനിർവഹണവും നടത്തി. ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ. മഞ്ജു എം. ജോർജ്ജ് ആശംസകളർപ്പിച്ച് സംസാരിച്ചു. മലയാളംവകുപ്പധ്യക്ഷൻ ഡോ.വിധു നാരായൺ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. മേജർ കെ.എസ് നാരായണൻ സ്വാഗതവും ഗവേഷക രമ്യവിജയൻ നന്ദിയും പറഞ്ഞു.