News

ദേശീയവെബിനാറും പുസ്തകപ്രകാശനവും

ദേശീയവെബിനാറും പുസ്തകപ്രകാശനവും

ശതാബ്ദിപ്രഭാഷണപരമ്പരയുടെ പത്താം സെഷൻ 2021 ജനുവരി  15  വെള്ളിയാഴ്ച മലയാളവിഭാഗം IQACയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു.  തത്വചിന്തകനും യൂണിയൻ ക്രിസ്ത്യൻ കോളേജ് പൂർവ്വവിദ്യാർത്ഥിയുമായ   ഗുരുനിത്യചൈതന്യയതിയുടെ ശിഷ്യനും മലയാളത്തിലെ മിസ്റ്റിക് എഴുത്തുകാരനുമായ ശ്രീ ഷൌക്കത്ത്  മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. യാത്ര എന്ന ശീർഷകത്തിലായിരുന്നു വെബിനാർ. മനുഷ്യനും പ്രകൃതിയും വിചാരവികാരങ്ങളും ഉള്ളടങ്ങുന്ന സഞ്ചാരവഴികളെ മുൻനിർത്തിയായിരുന്നു പ്രഭാഷണം. ഡോ. എം.ഐ.പുന്നൂസ് രചിച്ച തായ് വാൻ ഓർമ്മക്കുറിപ്പുകൾ വെബിനാറിൽ ശ്രീ ഷൌക്കത്ത് പ്രകാശനം ചെയ്തു . ഡോ.മ്യൂസ് മേരി ജോർജ്ജ് പുസ്തകപരിചയം നടത്തി. പ്രശസ്ത കവി  ശ്രീ. വേണു വി.ദേശം, വിദേശകാര്യവകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശ്രീ ജിൻസ് കുരുവിള, തായ് വാൻ കേരള അസ്സോസിയേഷൻ പ്രസിഡൻറ് ശ്രീ റോണി കെ. ആൻറണി എന്നിവർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



Related Posts