ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ വായന വാരാചരണത്തിന്റെ സമാപന സമ്മേളനവും ലൈബ്രറി ക്ലബ് ഉദ്ഘാടനവും നടത്തപ്പെട്ടു. എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ അവാർഡ് ജേതാവുമായ പി.വി. ഷാജികുമാർ ഗ്രന്ധിക എന്ന ലൈബ്രറി ക്ലബ് ഉദ്ഘാടനം ചെയ്തു. ചില ആളുകളുടെ പ്രവർത്തി മൂലം പഴി കേൾക്കേണ്ടി വരുന്ന ഒരു തലമുറയാണ് ഇന്നത്തെ തലമുറ എന്നും ഏന്നാൽ തൻ്റെ കാഴ്ചപ്പാട് അങ്ങനെ അല്ല എന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രശ്നങ്ങളിൽ മറ്റു പ്രേരണകൾ ഇല്ലാതെ കൈത്താങ്ങ് നൽകുന്ന ഒരു തലമുറയായി ആണ് ഈ തലമുറയെ താൻ കാണുന്നത് എന്നും ഈ തലമുറയിലെ സ്ത്രീകൾക്കാണ് ഈ ബോധ്യം കൂടുതൽ ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാം കാണുന്ന കാഴ്ചകളും നമ്മുടെ വായനകളും എല്ലാം തന്നെ നമ്മെ സ്വാധീനിക്കുന്നു. നല്ല കാഴ്ചകൾ കാണുകയും നല്ല പുസ്തകങ്ങൾ വായിക്കുകയും ചെയ്യുമ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മൾ നല്ല മനുഷ്യർ ആകുന്നു. അതിലൂടെ നല്ല പൗരന്മാർ ആകാൻ ഉള്ള…
Read More