മുസിരിസിൻ്റെ ഭൂമിശാസ്‌ത്ര സ്‌ഥാനം സംബന്ധിച്ച വാദങ്ങളും മറുവാദങ്ങളും ചരിത്ര ഗവേഷണത്തിൽ പുതിയ സാധ്യതകൾ തുറക്കുന്നുവെന്ന് ഡോ: ആൻ്റോ ജോർജ് പറഞ്ഞു. മഹാത്മാഗാന്ധി സർവ്വകലാശാല ബെഞ്ചമിൻ ബെയ്ലി ചെയറും യു.സി കോളജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച' മുസിരിസ് വായനകളിലെ മുദ്രണ സാമഗ്രികളും മുസിരിസ് പുനർവായനയും' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിക് സെമിനാർ ഡോ. മിനി ആലീസ് ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം വകുപ്പ ധ്യക്ഷൻ ഡോ. സിബുമോടയിൽ അധ്യക്ഷത വഹിച്ചു . ഡോ. ബാബു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.എ പുന്നൂസ് , ഡോ. വിധു നാരായൺ, ഡോ. വിജോ തോമസ് കുര്യൻ, ഡോ: സജു മാത്യു എന്നിവർ പ്രസംഗിച്ചു. ഡോ. ആൻ്റോ ജോർജ്, ജി. ഫ്രാൻസിസ് തേറാട്ടിൽ എന്നിവർ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ ഡോ. ഹനു ജി ദാസ്, ജോയൽ ഉണ്ണി ജോയ് എന്നിവർ പങ്കെടുത്തു.
Read More