News

ഭാഷാശാസ്ത്രം പുതുകാലം പുതുവഴികൾ

ഭാഷാശാസ്ത്രം പുതുകാലം പുതുവഴികൾ

യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗത്തിലെ വിദ്വാൻ പി. ജി. നായർ സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ഭാഷാശാസ്ത്രം പുതുകാലം പുതുവഴികൾ’ എന്ന ശീർഷകത്തിൽ 2021 മാർച്ച് 9 മുതൽ 16 വരെ ദേശീയ വെബിനാർ നടത്തി.  ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായർ വെബിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഡോ. റേച്ചൽ റീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മാനേജർ റവ. പ്രൊഫ . തോമസ് ജോൺ, വകുപ്പധ്യക്ഷ ഡോ. മിനി ആലീസ് ,  വിദ്വാൻ പി.ജി. നായർ ട്രസ്റ്റ് ചെയർമാൻ ഡോ. എം. ജി. ശാരങ്ഗധരൻ, വെബിനാർ കോഡിനേറ്റർ  ഡോ. വി. പി. മാർക്കോസ് എന്നിവർ പ്രസംഗിച്ചു.

വെബിനാർ സമാപനദിവസം ലിംഗപദവി വിശകലനങ്ങൾ വിചാരങ്ങൾ എന്ന ഭൂമി മലയാളം റിസർച്ച് ജേണലിന്റെ പതിമൂന്നാംലക്കം  റവ. പ്രൊഫ. തോമസ് ജോൺ  പ്രകാശനം ചെയ്തു. വിദ്വാൻ പി.ജി. നായർ ട്രസ്റ്റ് അംഗമായ ഡോ. സജി കെ. എസ്.  ആദ്യ കോപ്പി ഏറ്റുവാങ്ങി.



Related Posts