പ്രൊഫ. പി. വി. നാരായണൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം
പ്രൊഫ. പി. വി. നാരായണൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം 2021 ജനുവരി 23 ശനിയാഴ്ച നടത്തി. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഫുൾ ബ്രൈറ്റ് ഫെല്ലോയും കാലിക്കറ്റ് യൂണിവേഴ്സിറ്റി തുഞ്ചൻ ഗ്രന്ഥപ്പുര ക്യൂറേറ്ററുമായ ഡോ. എസ്.രാജേന്ദു ”കേരളത്തിലെ ലിപിചരിത്രവും സംസ്കാരവും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ശതാബ്ദിപ്രഭാഷണപരമ്പരയുടെ പതിനൊന്നാം സെഷനാണിത്. പ്രൊഫ. പി. വി. നാരായണൻ നമ്പൂതിരിയെ അനുസ്മരിച്ചുകൊണ്ട് ഡോ. മ്യൂസ് മേരി ജോർജ്ജ് സംസാരിച്ചു. യൂണിയൻ ക്രിസ്ത്യൻ കോളേജ് മാനേജർ റവ.പ്രൊഫ. തോമസ് ജോൺ, പ്രിൻസിപ്പാൾ ഡോ. റേച്ചൽ റീന ഫിലിപ്പ് , വകുപ്പദ്ധ്യക്ഷ ഡോ. മിനി ആലീസ്, പ്രോഗ്രാം കോഡിനേറ്റർ ഡോ. ഷിമി പോൾ എന്നിവർ പ്രസംഗിച്ചു.