News

എം.എൽ. പങ്കജാക്ഷിയമ്മ അനുസ്മരണ പ്രഭാഷണവും പുസ്തകപ്രകാശനവും(M.L.Pankhajakshiamma Memorial Talk &Book Releasing Function)

എം.എൽ. പങ്കജാക്ഷിയമ്മ അനുസ്മരണ പ്രഭാഷണവും പുസ്തകപ്രകാശനവും(M.L.Pankhajakshiamma Memorial Talk &Book Releasing Function)

 

പ്രകൃതിയുടെ പാരസ്പര്യത്തെ ഉൾക്കൊള്ളുന്ന മാനവികതയിലൂടെ മാത്രമേ പുതിയകാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുകയുള്ളു എന്ന് പ്രശസ്ത നിരൂപകൻ ആഷാമേനോൻ  പറഞ്ഞു. യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗം വിദ്വാൻ പി.ജി.നായർ സ്മാരക ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എം. എൽ. പങ്കജാക്ഷിയമ്മ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്വാൻ പി. ജി. നായർ രചിച്ച “അലങ്കാര നിരൂപണം ” എന്ന പുസ്തകത്തിന്റെ പ്രകാശനം കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ. ധർമ്മരാജ് അടാട്ട്  നിർവഹിച്ചു. വിദ്വാൻ പി.ജി. നായർ ട്രസ്റ്റ് ചെയർമാൻ  ഡോ. എം. ജി. ശാരങ്ഗധരൻ പുസ്തകം ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ ഡോ. ഡേവിഡ് സാജ് മാത്യു അധ്യക്ഷത വഹിച്ചു. മാനേജർ റവ. ഫാ. തോമസ് ജോൺ, വകുപ്പധ്യക്ഷ ഡോ. മിനി ആലീസ് , ഡോ. എം.ഐ. പുന്നൂസ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗവും കടുങ്ങല്ലൂർ , കരുമാല്ലൂർ ഗ്രാമപഞ്ചായത്തുകളും ചേർന്നു നടത്തുന്ന കൂട് – ഭൂമിക്കായ്…. നാളേയ്ക്കായ് എന്ന പരിസ്ഥിതി സൌഹൃദ ഉല്പന്നങ്ങളുടെ മഹാപ്രദർശന വിപണനമേള   17-2-2020-ൽ വി.എം.എ. ഹാളിൽ സെമിനാറിന്റെ ഭാഗമായി നടന്നു.

The book releasing function of ‘Alankara Niroopanam’ and also the “M. L. Pankajakshi Amma memorial talk” under Vidwan P.G. Nair Foundation were organised by the department in 17th February 2020. Dr. Dharmaraj Adat  (Hon. Vice Chancellor of Sree Sankaracharaya University, Kalady) released the book. Asha Menon famous writer and reviewer delivered the memorial talk on this function.

 



Related Posts

« More posts here