ശതാബ്ദി പ്രഭാഷണം- 9
മലയാളവിഭാഗവും ഐ. ക്യു. എ. സി. യും സംയുക്തമായി സംഘടിപ്പിച്ച ശതാബ്ദിപ്രഭാഷണപരമ്പരയുടെ ഒമ്പതാം സെഷൻ നവംബർ 13 വെള്ളിയാഴ്ച നടത്തി. മലയാള ഗവേഷണത്തിന്റെ രീതിശാസ്ത്രം എന്ന വിഷയത്തിലായിരുന്നു ദേശീയ വെബിനാർ. സാഹിത്യ ഗവേഷണത്തിന്റെ സമകാലസാധ്യതകൾ ഗവേഷണത്തിനുപയോഗിക്കുന്ന സമീപനങ്ങളും രീതിപദ്ധതികളും വിശകലനം ചെയ്തു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല റിട്ടേർഡ് പ്രൊഫസർ ഡോ. എൻ. അജയകുമാർ പ്രഭാഷണം നയിച്ചു.