News

ലിംഗപദവി/GENDER ത്രിദിന ദേശീയ സെമിനാർ

ലിംഗപദവി/GENDER ത്രിദിന ദേശീയ സെമിനാർ

യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗത്തിലെ വിദ്വാൻ പി. ജി. നായർ സ്മാരക ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽലിംഗപദവി /GENDER എന്ന വിഷയത്തിൽ 2020 ഫെബ്രുവരി 18, 19, 20 തീയതികളിൽ ത്രിദിന ദേശീയ സെമിനാർ നടത്തി. തമിഴ് എഴുത്തുകാരി സൽമ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ഡേവിഡ് സാജ് മാത്യു അധ്യക്ഷത വഹിച്ചു. മാനേജർ റവ. ഫാ. തോമസ് ജോൺ, വകുപ്പധ്യക്ഷ ഡോ. മിനി ആലീസ് , സെമിനാർ കോഡിനേറ്റർ  ഡോ. മ്യൂസ് മേരി ജോർജ്ജ്  എന്നിവർ പ്രസംഗിച്ചു. ഭൂമി മലയാളം റിസർച്ച് ജേണൽ സിനിമ കലയും രാഷ്ട്രീയവും  റവ. ഫാ. തോമസ് ജോൺ  പ്രകാശനം ചെയ്തു. വിദ്വാൻ പി.ജി. നായർ ട്രസ്റ്റ് ചെയർമാൻ ഡോ. എം. ജി. ശാരങ്ഗധരൻ ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ.പി.പി.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

A National Seminar on ‘‘Gender/ Lingapadavi’’ under Vidwan P.G. Nair Research Foundation was organised by the department in February 2020. Renowned Tamil Writer Salma inaugurated the seminar. Dr. P. P. Raveendran gave the keynote address and renowned film Editor and Vice President  of Kerala State Film Academy, Ms. Beena Paul was the chief guest in the closing session.

സമാപന സമ്മേളനത്തിൽ ബീനാ പോൾ മുഖ്യപ്രഭാഷണം നടത്തി. ആറങ്ങോട്ടുകര നാടകസംഘത്തിന്റെ കലംകാരി എന്ന നാടകവും  എം.ജി.യൂണിവേഴ്സിറ്റി നാടകോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ യൂണിയൻ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥികളുടെ കുലം നാടകവും അരങ്ങേറി.

 



Related Posts