നളോദയം അക്ഷരശ്ലോകസമിതിയുടെ ആഭിമുഖ്യത്തില്‍ 2020 ഫെബ്രുവരി 27 വ്യാഴാഴ്ച സംസ്ഥാനതല അക്ഷരശ്ലോകമത്സരം നടത്തി. മുതിര്‍ന്നവരുടെയും വിദ്യാര്‍ത്ഥികളുടെയും വിഭാഗങ്ങളിലായി രണ്ടു മത്സരങ്ങളാണ് നടത്തിയത്. പ്രശസ്ത കവിയും നളോദയം അക്ഷരശ്ലോക സമിതിയുടെ ആചാര്യനുമായ ശ്രീ. എന്‍. കെ. ദേശമാണ് അക്ഷരശ്ലോക മത്സരം ഉദ്ഘാടനം ചെയ്തത്.