
Reports:
Day 1:
മാധ്യമലോകത്ത് അക്കാദമിക ഇടപെടലുകൾ അനിവാര്യമാണ്; ശശികുമാർ
ആലുവ; മാധ്യമ ലോകത്തെ ശുദ്ധികരിക്കുന്നതിൽ അക്കാദമിക ഇടപെടലുകൾക്ക് വലിയ പങ്കു വഹിക്കാൻ കഴിയുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞു. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗത്തിലെ വിദ്വാൻ പി.ജി. നായർ ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച’ മാധ്യമം; സമകാലിക വായനകൾ’ എന്ന വിഷയത്തിലുള്ള ത്രിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . മാനേജർ ഡോ. കെ.പി. ജോസഫ് അധ്യക്ഷത വഹിച്ചു. രാം മോഹൻ പാലിയത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഭൂമി മലയാളം ഗവേഷണ ജേണലിൻ്റെ 18-ാം ലക്കം മാനേജർ ഡോ. കെ.പി. ഔസേപ്പ് പ്രകാശനം ചെയ്തു. വിദ്വാൻ പി.ജി. നായർ സ്മാരക ട്രസ്റ്റ് അംഗം ഡോ: സജി കെ. എസ് പുസ്തകം ഏറ്റുവാങ്ങി. ഡോ:വിധു നാരായൺ പുസ്തക പരിചയപ്പെട്ടുത്തി. വകുപ്പധ്യക്ഷൻ ഡോ: സിബു എം. ഈപ്പൻ, യൂണിയൻ ചെയർപേഴ്സൺ ഗോപിക ടി, സെമിനാർ കോർഡിനേറ്റർ ഡോ: സജു മാത്യു എന്നിവർ പ്രസംഗിച്ചു. സെമിനാറിൻ്റെ ആദ്യ ദിവസം ജോസി ജോസഫ് സി, ഡോ. വിദ്യ ആർ, കെ.എ ജോണി, ഡോ; സുനീത ടി.വി, ഡോ:തോമസ് പനക്കളം, മുഹമ്മദ് ദാവൂദ് ഇ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ: സിബു മോടയിൽ, ഡോ:വിധു നാരായൺ എന്നിവർ മോഡറേറ്ററുമാർ ആയിരുന്നു. സെമിനാറിൻ്റെ രണ്ടാം ദിവസമായ ഇന്ന്(29-01-26)) ഡി പ്രദീപ് കുമാർ, രാജേഷ് കെ എരുമേലി, പോൾ മണലിൽ, ലാൽ മോഹൻ പി, സജി ജെയിംസ്, എബി തരകൻ, റിയ ജോയ്, സുധി സി.ജെ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Day 2:
സത്യാനന്തരകാലത്ത് മാധ്യമങ്ങൾ സത്യം മറച്ചുവെക്കുന്നു.: പോൾ മണലിൽ
ആലുവ: സത്യാനന്തര കാലത്ത് വായനക്കാരിൽ നിന്ന് മാധ്യമങ്ങൾ സത്യം പലപ്പോഴും മറച്ചുവെക്കുന്നുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പോൾ മണലിൽ പറഞ്ഞു. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗത്തിലെ വിദ്വാൻ പി.ജി. നായർ സ്മാരക ഗവേഷണ കേന്ദ്രം ‘മാധ്യമം: സമകാലിക വായനകൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാറിൻ്റെ രണ്ടാം ദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ:ഷിമി പോൾ ബേബി അധ്യക്ഷത വഹിച്ചു. ഡി. പ്രദീപ് കുമാർ, രാജേഷ് കെ എരുമേലി, ലാൽമോഹൻ പി, സജി ജെയിംസ്, എബി തരകൻ, റിയ ജോയ്, സുധി സി.ജെ, ഡോ:അഭിജിത്ത് കെ ബോസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ:ഷിമി പോൾ ബേബി, പ്രൊഫ. ജോൺസൺ ജോൺ എന്നിവർ മോഡറേറ്ററുമാർ ആയിരുന്നു. സെമിനാറിൻ്റെ സമാപന ദിവസമായ ഇന്ന്(30-01-26) എസ്. വിജയകുമാർ, ഡോ:ജോസഫ് ആൻ്റണി, ജിജോ ജോൺ പുത്തേഴത്ത്, ഡോ: സജി സാമുവൽ, ഡോ: ഡേവീസ് സേവ്യർ, ഫാ. മനോജ് ജെ. പാലക്കുടി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Day 3:
മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ അടിത്തറ ഭരണഘടനയാണ് : ജോസഫ് ആൻ്റണി
ആലുവ: ജനാധിപത്യം നമ്മുടെ സാമൂഹിക ജീവിതത്തിൻ്റെ ഭാഗമായി മാറിയാൽ മാത്രമേ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് ഭരണഘടന വിദഗ്ധനും അധ്യാപകനുമായ ജോസഫ് ആൻ്റണി പറഞ്ഞു. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗത്തിലെ വിദ്വാൻ പി.ജി. നായർ ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘ മാധ്യമം: സമകാലിക വായനകൾ’ എന്ന വിഷയത്തിലുള്ള ത്രിദിന ദേശീയ സെമിനാറിൻ്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ: വിശാൽ ജോൺസൺ അധ്യക്ഷത വഹിച്ചു. ഡോ. ഡേവീസ് സേവ്യർ, എസ്. വിജയകുമാർ, ജിജോ ജോൺ പുത്തേഴത്ത്, ഡോ: സജി സാമുവൽ എന്നിവർ പ്രസംഗിച്ചു. ഡോ: ആൽവിൻ അലക്സാണ്ടർ, ഡോ. അഭിലാഷ് തോട്ടപ്പള്ളി, ഫാ. മനോജ് ജെ. പാലക്കുടി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ അഭിജിത്ത് കെ.ബോസ് മോഡറേറ്ററായിരുന്നു.
