ആലുവ യു.സി. കോളേജിൽ വിശ്വസംസ്കൃതദിനം ആചരിച്ചു. കൂടാതെ മേജർ കെ.എസ്.നാരായണൻ എൻഡൊവ്മെന്റ് പ്രഭാഷണവും നടന്നു. പ്രൊഫ. വിശ്വനാഥൻ നമ്പൂതിരി, ഡോ. സരത് പി നാഥ് HOD ബസേലിയസ് കോളേജ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പ്രിൻസിപ്പാൾ ഡോ.മിനി ആലീസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സിബു മോടയിൽ സ്വാഗതം പറഞ്ഞു. ഡോ. വിധു നാരായൺ, മേജർ കെ.എസ്. നാരായണൻ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ സംഗീതനാട്യനാടകാദി കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. ശ്രീ. കൃഷ്ണദാസ് സി. നന്ദി രേഖപ്പെടുത്തി.