പുസ്തകോപഹാര സമർപ്പണം
യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗത്തിലെ പൂർവ്വവിദ്യാർത്ഥികൾ ഡിപ്പാർട്ട്മെൻറ് ലൈബ്രറിയിലേക്കായി 5000 പുസ്തകങ്ങൾ സമ്മാനിച്ചു. 2021 ജനുവരി25 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വി.എം.എ.ഹാളിൽ വെച്ച് ഫാ. ബോബി ജോസ് കട്ടികാട് സ്നേഹപദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.റേച്ചൽ റീന ഫിലിപ്പ്, മാനേജർ റവ.പ്രൊഫ തോമസ് ജോൺ, ഡോ.മ്യൂസ്മേരി ജോർജ്ജ്, മലയാള വിഭാഗം അധ്യക്ഷ ഡോ. മിനി ആലീസ്, മലയാള പൂർവ്വ വിദ്യാർത്ഥി ചെയർമാൻ ശ്രീ. രാജു കണ്ണമ്പുഴ, സെക്രട്ടറി ശ്രീ. ബ്രൂസ് ലി കുരുവിള തോമസ് എന്നിവർ പ്രസംഗിച്ചു.